close
Choose your channels

ഒരു ദിവസത്തേക്കെങ്കിലും കമലഹാസൻ മഖ്യമന്ത്രിയാകണം: അൽഫോൺസ് പുത്രൻ

Thursday, July 6, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കമലഹാസനെ ഒരു ദിവസത്തേക്ക് തമിഴ്നാടിന്റെമുഖ്യമന്ത്രിയാക്കണമെന്ന് പ്രേമത്തിന്റെ സംവിധായകനും എഡിറ്ററുമായ അൽഫോൺസ് പുത്രൻ . കഴിഞ്ഞദിവസം തന്റെ ഫേസ് ബുക്ക് പേജിലാണ് അൽഫോൺസ് ഇങ്ങനെ കുറിച്ചത്.

''ശങ്കർ സംവിധാനം ചെയ്ത മുതൽവൻ എന്ന ചിത്രത്തിൽ അർജുൻ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകുന്നുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത് സാദ്ധ്യമാകുമോയെന്നറിയില്ല. എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ കമലഹാസന് അത്തരത്തിൽ ഒരവസരം നൽകണമെന്നാണ് അഭിപ്രായം. ഒരു ദിവസം കൊണ്ട് തമിഴ്നാട് സർക്കാരിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെൽപുള്ള ആളാണ് കമൽ. പുതുമയുള്ള ധാരാളം ആശയങ്ങൾ അദ്ദേഹത്തിനുണ്ട്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഈ കുട്ടിയോട് ക്ഷമിക്കുക''. പ്രേമത്തിനുശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അൽഫോൺസ് .

Follow us on Google News and stay updated with the latest!