close
Choose your channels

കെ.കെ. ശൈലജയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Saturday, April 29, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കെ.കെ. ശൈലജയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവെന്ന നിലയില്‍ എന്റെ ജീവിതം) മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡൽഹി കേരളാ ഹൗസിൽ വച്ചാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഇംഗ്ലീഷില്‍ തയാറാക്കിയ ആത്മകഥ ഡല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ പ്രസാധകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ തയാറാക്കിയത് എന്ന് കെ.കെ. ശൈലജ പറഞ്ഞു.

മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്നും ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു എന്നും ശൈലജ വ്യക്തമാക്കി. കെ കെ ശൈലജയില്‍ പൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിച്ചാണ് മന്ത്രി സ്ഥാനം ഏൽപ്പിച്ചത്. അത് പൂര്‍ണ്ണമായും ശൈലജ കാത്തു സൂക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി സഖാവ് തന്നെയാണ് ശൈലജയെന്നും മുഖ്യമന്ത്രി പുകഴ്ത്തി. ശൈലജയെ രണ്ടാം തവണ മന്ത്രിയാക്കാത്തതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment