close
Choose your channels

'Just got married' : മിഥുന് മാനുവല് തോമസ്

Tuesday, May 2, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. കോട്ടയം സ്വദേശി ഫിബി കൊച്ചു പുരയ്ക്കലാണ് വധു. മിഥുന്റെ സ്വദേശമായ വയനാട് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. `ജസ്റ്റ് ഗോട്ട് മാരീഡ്` എന്ന് തന്റെ പങ്കാളിയുമായി നില്‍ക്കുന്ന ചിത്രവും മിഥുന്‍ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുന്റെ തുടക്കം. ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയവയാണ് മിഥുന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആട് 2 ആണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമ.

Follow us on Google News and stay updated with the latest!