close
Choose your channels

കേരളത്തിലെ ജനങ്ങൾ അധ്വാന ശീലർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

Monday, May 22, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കേരളത്തിലെ ജനങ്ങൾ അധ്വാന ശീലർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

മലയാളികൾ വിദ്യാസമ്പന്നരും അധ്വാന ശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ ഉപരാഷ്ട്രപതി പ്രശംസിച്ചു. താനും അതിൻ്റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധൻകർ വ്യക്തമാക്കി. മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും ചടങ്ങിൽ പ്രശംസിച്ചു. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു. മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നു എന്നും ഉപരാഷ്ട്രപതി പറ‍ഞ്ഞു. കേരള നിയമസഭാ മന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാവിലെ 10.30നായിരുന്നു പരിപാടി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ വിരുന്നില്‍ ഉപരാഷ്ട്രപതി പങ്കെടുത്തിരുന്നു. ഞായറാഴ്ച വൈകുന്നേരം 4.40-ന് വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദ‍ര്‍ശനം നടത്തിയിരുന്നു. കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. തുടർന്ന് കണ്ണൂരിലെത്തി തൻ്റെ അധ്യാപിക ആയിരുന്ന പാനൂർ ചമ്പാട്ടെ രത്നാ നായരെ സന്ദർശിക്കും. വൈകിട്ട്‌ 5.50ന്‌ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി ഡൽഹിയിലേക്ക്‌ മടങ്ങും.

Follow us on Google News and stay updated with the latest!