close
Choose your channels

ന്യൂഇയർ പാർട്ടി ഗാനവുമായി രമ്യ നമ്പീശൻ

Saturday, April 29, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അച്ചായൻസ് എന്ന സിനിമയിലൂടെ വീണ്ടും ഗായികയായി തിളങ്ങുകയാണ് രമ്യ.
അച്ചായൻസിലെ കിടിലൻ `ന്യൂ ഇയർ പാർട്ടി` ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രതീഷ് വേഗ.
ഇവാൻ മേഘരൂപം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഗായികയായി മാറിയ നടിയാണ് രമ്യ നമ്പീശൻ.
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അച്ചായൻസ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ആദിൽ, സഞ്ജു ശിവറാം തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നു.
ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. ‌കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

Follow us on Google News and stay updated with the latest!