close
Choose your channels

സുരേഷ് ഗോപി ചിത്രം ഗരുഡൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു

Monday, May 15, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സുരേഷ് ഗോപി ചിത്രം ഗരുഡൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു

സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗരുഡൻൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. മാജിക്‌ ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രം ആണിത്. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. മട്ടാഞ്ചേരിയിൽ നടക്കുന്ന ഷൂട്ടിംഗിൽ സിദ്ധിഖ്, ജഗദീഷ് എന്നിവർക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിൻ്റെ സംവിധായകൻ. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലയ് വാസൽ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് പ്രാധാന താരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. കഥ ജിനേഷ് എം. ജെയ്ക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. കടുവയിലെ പാലാപ്പള്ളി തിരുപ്പുള്ളി എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിൻ്റെ വീഡിയോ ജയ്ക്സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിൻ്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Follow us on Google News and stay updated with the latest!