close
Choose your channels

എകെ62 വിൽ നിന്നും വിഘ്‌നേഷ് ശിവന്‍ പുറത്ത്

Tuesday, January 31, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

എകെ62 വിൽ നിന്നും വിഘ്‌നേഷ് ശിവന്‍ പുറത്ത്

അജിത് ചിത്രത്തില്‍ നിന്ന് വിഘ്‌നേഷ് ശിവന്‍ പുറത്ത്. അജിത് പുതിയ ചിത്രത്തില്‍ പുതിയ സംവിധായകനോട് ഒപ്പമായിരിക്കും എത്തുക എന്നാണ് പുതിയ വാർത്തകൾ. വിഘ്‌നേഷ് ശിവൻ്റെ പേരായിരുന്നു പുതിയ സംവിധായകൻ്റെ സ്ഥാനത്ത് ഉയര്‍ന്ന് വന്ന പേര്. വിഘ്‌നേശ് ശിവന്‍ ആയിരിക്കും എകെ62 സംവിധാനം ചെയ്യുക എന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിരുന്നു അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ ഒരുക്കാനിരുന്നത്. ചിത്രം ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും തുനിവിൻ്റെ വിജയത്തിന് ശേഷം അജിത്ത് ഒരു അവധിക്ക് പോവുകയായിരുന്നു. ഒപ്പം അജിത്ത് തിരക്കഥയിൽ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് കഥ വീണ്ടും കേട്ട അജിത്ത് കഥയില്‍ തൃപ്തനായില്ല എന്നാണ് വിവരം. തിരക്കഥ അജിത്തിന് ഇഷ്ടപ്പെടാത്തതാണ് കാരണം. എന്നാൽ എകെ 62വില്‍ നിന്ന് വിഘ്‌നേഷിനെ മാറ്റിയത് നയന്‍താരയക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ചിത്രത്തിൻ്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി നയന്‍താര ഇടഞ്ഞുവെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

Follow us on Google News and stay updated with the latest!