close
Choose your channels

വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനി സംവിധായികയാകുന്നു

Friday, January 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനി സംവിധായികയാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ചിന്മയി സംവിധാനം ചെയ്യുന്ന 'ക്ലാസ് ബൈ എ സോൾജിയർ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് ചിന്മയിയുടെ അച്ഛനും സംവിധായകനുമായ അനിൽ രാജാണ്. സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലഹരിക്കെതിരേയുള്ള സന്ദേശമാണ് ചിത്രത്തിലൂടെ നൽകാൻ ശ്രമിക്കുന്നത്. ഛായാഗ്രഹണം ബെന്നി ജോസഫ്, എഡിറ്റിങ് മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹാസ് അശോകൻ, ഗാനരചന കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, സംഗീതം എസ്. ആർ. സൂരജ്, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ അലി തുടങ്ങി നിരവധിപ്പേർ അണിയറയിലുണ്ട്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.

Follow us on Google News and stay updated with the latest!