close
Choose your channels

നായികയ്ക്കു വേണ്ടി ഒരു ടീസർ

Tuesday, May 2, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഏദൻതോട്ടം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നായികയ്ക്ക് വേണ്ടി മാത്രമായിയുള്ള ഒരു ടീസർ പുറത്തിറക്കി. 56 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ അനു സിതാര അവതരിപ്പിക്കുന്ന മാലിനി എന്ന കഥാപാത്രത്തെയാണ് കാണിക്കുന്നത്.കുഞ്ചാക്കോ ബോബൻ ആണ് നായകൻ.

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വർഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള രാമന്റെ ഏദൻതോട്ടം മേയ് 12ന് തിയേറ്ററുകളിൽ എത്തും

Follow us on Google News and stay updated with the latest!