close
Choose your channels

'ആർട്ടിക്കിൾ 21': ജൂലായ് 28 ന്

Monday, July 10, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആർട്ടിക്കിൾ 21: ജൂലായ് 28 ന്

ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആർട്ടിക്കിൾ 21' എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവുമായി ലെനയുടെ കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് റിലീസായത്. അജു വർഗീസ്, ജോജു ജോർജ്, ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂലൈ 28-ന് ചെമ്മീൻ സിനിമാസ് തിയ്യേറ്ററുകളിലെത്തിക്കും. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വാക് വിത്ത് സിനിമാസിൻ്റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ: സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം: ഗോപീ സുന്ദർ, കോ പ്രൊഡ്യൂസർ: രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, കല: അരുൺ പി അർജ്ജുൻ, മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം: പ്രസാദ് അന്നക്കര, സ്റ്റിൽസ്: സുമിത് രാജ്, ഡിസൈൻ: ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ: ഇംതിയാസ് അബൂബക്കർ, വിതരണം: ചെമ്മീൻ സിനിമാസ്, പി ആർ ഒ: എ എസ് ദിനേശ്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment