close
Choose your channels

ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആയുഷ്‌മാൻ ഖുറാന

Wednesday, September 13, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആയുഷ്‌മാൻ ഖുറാന

ഫഹദിനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് നടൻ ആയുഷ്‍മാൻ ഖുറാന. അറ്റ്‍ലിക്കൊപ്പമോ ഫഹദിനൊപ്പമോ എനിക്ക് സഹകരിക്കണമെന്നുണ്ട്. മലയാളം സിനിമ എനിക്ക് ഇഷ്‍ടമാണ്. അതിൻ്റെ ലാളിത്യവും എനിക്ക് ഇഷ്‍ടമാണ്. റിയലാണ് ഓരോ മലയാള സിനിമയെന്നും ആയുഷ്‍മാൻ ഖുറാന വ്യക്തമാക്കി.

മാമന്നനിലൂടെ ആണ് ഫഹദിൻ്റെ കഥാപാത്രത്തെ തമിഴകത്ത് ജനപ്രിയമാക്കിയത്. അതേസമയം ഫഹദിനെ തെലുങ്കു നാടിൻ്റെ പ്രിയ നടനാക്കി മാറ്റിയത് പുഷ്പയാണ്. വേലൈക്കാരനിലൂടെ ആയിരുന്നു തമിഴില്‍ ഫഹദിൻ്റെ അരങ്ങേറ്റം. തുടർന്ന് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും ഫഹദ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. കമല്‍ഹാസൻ്റെ വിക്രമിലും ഒരു പ്രധാന കഥാപാത്രം ചെയ്തതോടെ ഫഹദ് തമിഴ് പ്രേക്ഷകരുടെ പ്രിയ നടനായി മാറി. രോമാഞ്ചം സിനിമയുടെ സംവിധായകൻ്റെ രണ്ടാമത്തെ സിനിമയായ ആവേശമാണ് ഫഹദിൻ്റെതായി മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തില്‍ ധൂമമാണ് ഫഹദിൻ്റെതായി ഒടുവിലെത്തിയത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment