close
Choose your channels

മികച്ച സംവിധായകൻ ബേസിൽ ജോസഫ്

Friday, December 9, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മികച്ച സംവിധായകൻ ബേസിൽ ജോസഫ്

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിലിനെ തേടി പുരസ്‌കാരമെത്തിയത്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡിൽ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡാണ് ബേസിൽ കരസ്ഥമാക്കിയത്.

"സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ‌ അഭിമാനമുണ്ട്. ഈ പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പാണ്’' എന്ന് സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ അറിയിച്ചു. സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും നെറ്റ്ഫ്ലിക്സിനും ബേസിൽ നന്ദി അറിയിക്കുകയും ചെയ്തു. ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറിപ്പ്, സിജു വിൽസൺ തുടങ്ങിയ നിരവധി പ്രമുഖർ ബേസിലിന് ആശംസയുമായി രംഗത്തെത്തി.
 

Follow us on Google News and stay updated with the latest!