'ക്യാപ്റ്റൻ മില്ലർ': പൊങ്കൽ റിലീസായി എത്തുന്നു
![](https://d1pyuwmru9u39x.cloudfront.net/images/player/play-spl.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igplunmute.png)
Send us your feedback to audioarticles@vaarta.com
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-like.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-dislike.png)
ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലർ 2024 പൊങ്കൽ റിലീസായി എത്തുന്നു. ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്നത്. ധനുഷിൻ്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്.
സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റർ: നാഗൂരൻ രാമചന്ദ്രൻ. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ്.
Follow us on Google News and stay updated with the latest!
Comments