close
Choose your channels

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

Thursday, February 16, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശമയച്ച പ്രതി ഷംസുദ്ദീൻ പിടിയിലായി. കോഴിക്കോട് സ്വദേശിയാണ്. ഗവര്‍ണറുടെ ഓഫീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ഇ- മെയിൽ സന്ദേശത്തിൻ്റെ ഉറവിടം കോഴിക്കോട് നിന്നാണെന്ന വിവരം സൈബർ പൊലീസ് നൽകിയതിനെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്.

Follow us on Google News and stay updated with the latest!