close
Choose your channels

നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റെണി

Tuesday, May 9, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റെണി

നടൻ ആന്റണി വർഗീസിനെതിരെ കടുത്ത ആരോപണങ്ങളുമായി സംവിധായകൻ ജൂഡ് ആന്റെണി ജോസഫ്. നിർമാതാവിൻ്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുൻപ് ആന്റണി പിന്മാറിയെന്ന് ജൂഡ് വെളിപ്പെടുത്തി. ആന്റണിയെപ്പോലെ നന്ദിയില്ലാത്ത ഒരുപാട് പേർ സിനിമയിൽ വരുന്നുണ്ടെന്നും ജൂഡ് ചൂണ്ടിക്കാട്ടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡ് ആന്റെണിയുടെ പ്രതികരണം.

ഷെയ്‍ൻ നിഗത്തിൻ്റെയും ഭാസിയുടെയും പേരുകളാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. യഥാർഥ നായകൻ ഒളിച്ചു നിൽക്കുകയാണ്. അവൻ ഉഡായിപ്പിൻ്റെ ഉസ്‍താദ് ആണ്. കഞ്ചാവും ലഹരിയൊന്നുമല്ല വിഷയം, മനുഷ്യത്വമാണ് വേണ്ടത്. ആന്റണി പെപ്പേയെന്നയാൾ സാധാരണക്കാരനാണ്. എൻ്റെ വീടിനടുത്തുള്ള അങ്കമാലിയിലുള്ളവനാണ്. അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള വൃത്തികെട്ടവന്മാർ സിനിമയിലുണ്ട്. ആ പ്രൊഡ്യൂസർ എൻ്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്. അഡ്വാൻസ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് പിന്മാറിയതെന്ന് അഭിമുഖത്തിൽ ജൂഡ് പറഞ്ഞു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment