close
Choose your channels

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

Monday, May 8, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

മലയാള സിനിമ വ്യവസായത്തിൽ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താര സംഘടനയായ അമ്മയുടെ പക്കലുണ്ടെന്ന ബാബുരാജിൻ്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. തൻ്റെ പക്കൽ ആരുടേയും പട്ടികയില്ലെന്നും നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഒരു പ്രമുഖ നടൻ്റെ വണ്ടി എക്‌സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലായെന്ന് നടൻ ബാബുരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാബു രാജിൻ്റെ ഈ പരാമർഷത്തിന് മറുപടി ആയിട്ടാണ് ഇടവേള ബാബു സംസാരിച്ചത്.

"എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിയും നല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ ലഹരി മരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള കര്‍ശന പരിശോധനയുണ്ടാകും" എന്ന് ഇടവേള ബാബു പറഞ്ഞു.

Follow us on Google News and stay updated with the latest!