close
Choose your channels

പുത്തൻ ഗറ്റപ്പിൽ ഫഹദ് ഫാസിൽ; 'മാമന്നൻ' ജൂണിൽ തിയറ്ററുകളിൽ എത്തും

Friday, May 12, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പുത്തൻ ഗറ്റപ്പിൽ ഫഹദ് ഫാസിൽ; മാമന്നൻ ജൂണിൽ തിയറ്ററുകളിൽ എത്തും

പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാമന്നൻ ജൂണിൽ തിയറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. കട്ട മീശ വെച്ച് താടി പറ്റെ വെട്ടി രോഷത്തോടെ എന്തോ ചിന്തിച്ചിരിക്കുന്ന ഫഹദ് ഫാസിലിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എ.ആർ. റഹ്മാൻ ആണ് സംഗീതം. ഉദയനിധിയുടെ നിർമ്മാണ കമ്പനി റെഡ് ജയൻറ് മൂവീസ് ആണ് നിർമ്മാണം.

തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമയുടെ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് യുഗഭാരതിയും നൃത്ത സംവിധാനം ശാന്തിയും നിർവഹിക്കുന്നു. മാമന്നൻ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകുമിതെന്ന് നിലവിൽ മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന മാമന്നനിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രമാണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Follow us on Google News and stay updated with the latest!