ഫഹദ് ഫാസിൽ ഒരേസമയം രണ്ട് തമിഴ് ചിത്രങ്ങളിൽ
Thursday, May 4, 2017 മലയാളം Comments
![](https://d1pyuwmru9u39x.cloudfront.net/images/player/play-spl.png)
Listen to article
--:-- / --:--
1x
![](https://d1pyuwmru9u39x.cloudfront.net/images/player/igplunmute.png)
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-like.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-dislike.png)
ഫഹദ് ഫാസിൽ ഒരേസമയം രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നു.
ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് ഇതിലൊന്ന്. വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് മറ്റൊന്ന്. ജയം, സംതിംഗ് സംതിംഗ് ഉനക്കും എനക്കും, എം. കുമരൻ സൺ ഒഫ് മഹാലക്ഷ്മി, തനി ഒരുവർ തുടങ്ങിയ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ മോഹൻരാജ ശിവകാർത്തികേയനെയും നയൻതാരയെയും നായകനും നായികയുമായി ഒരുക്കുന്ന വേലൈക്കാരൻ എന്ന ചിത്രത്തിൽ പ്രതിനായക വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണവുമായി ബന്ധപ്പെട്ട് മലേഷ്യയിലാണ് ഫഹദ് ഇപ്പോൾ. വേലൈക്കാരൻ പൂർത്തിയാക്കിയശേഷം ഫഹദ് വീണ്ടും വിജയ് സേതുപതി ചിത്രത്തിൽ ജോയിൻ ചെയ്യും. ഇനി അഞ്ച് ദിവസത്തെ വർക്കാണ് വിജയ് സേതുപതി ചിത്രത്തിൽ ഫഹദിന് അവശേഷിക്കുന്നത്.
ആരണ്യകാണ്ഡം എന്ന ത്രില്ലറിലൂടെ തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ത്യാഗരാജൻ കുമാർ രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സാമന്തയാണ് നായിക. അൻവർ റഷീദിന്റെ ചിത്രത്തിലാണ് മലയാളത്തിൽ ഫഹദ് അടുത്തതായി അഭിനയിക്കുന്നത്. ഡൽഹിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Follow us on Google News and stay updated with the latest!