close
Choose your channels

ലോക വേദിയില്ž മികച്ച പ്രകടനവുമായി ലക്ഷ്മണന്ž

Saturday, August 12, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇന്ത്യന്‍ പ്രതീക്ഷകളുമായി 5000 മീറ്ററിന്റെ ഹീറ്റ്‌സില്‍ മത്സരിച്ച ജി ലക്ഷ്മണന്‍ 15ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. എങ്കിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്മണന്‍ പുറത്തെടുത്തത്. 21 താരങ്ങള്‍ പങ്കെടുത്ത ഒന്നാം ഹീറ്റില്‍ മത്സരിച്ച ലക്ഷ്മണന്‍ 15ാം സ്ഥാനത്തെത്തി. 13 മിനുട്ട് 35.69 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ഈയിനത്തിലെ നിലവിലെ ലോക, ഒളിംപിക് ചാംപ്യന്‍ ബ്രിട്ടന്റെ ഇതിഹാസ താരം മോ ഫറയടക്കമുള്ളവര്‍ക്കൊപ്പം മത്സരിച്ചാണ് ലക്ഷ്മണന്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്തിയത്. 27 കാരനായ താരത്തിന് ലോക വേദിയിലെ ഈ മികവ് ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ പോരാടാനുള്ള കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കാം.

Follow us on Google News and stay updated with the latest!