close
Choose your channels

'ഹായ് നാണ്ണ'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

Thursday, July 13, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഹായ് നാണ്ണ; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാണ്ണ' ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്തിറങ്ങി. വൈര എന്റർടെയിൻമെന്റസിൻ്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ.വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഹായ് നാണ്ണ അച്ഛൻ മകൾ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ 'ഹായ് നാണ്ണ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് പേര്.

ടൈറ്റിൽ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്. കുട്ടിയുടെ സുഹൃത്തായി മൃണാൾ താക്കൂറും അച്ഛനായി നാനിയും ഗ്ലിമ്പ്‌സിൽ കാണാം. മൃണാൾ നാനിയെ നോക്കി 'ഹായ് നാണ്ണ' എന്ന് പറയുന്നതോടെ ഗ്ലിമ്പ്സ് അവസാനിക്കുന്നു. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്രിസ്മസ് അവധി കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് ചിത്രം എത്തുന്നത്. പരിചയ സമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിൻ്റെ ഭാഗമാകുന്നു. ക്യാമറ: സാനു ജോണ് വർഗീസ്, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ: പ്രവീൺ ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഇ വി വി സതീഷ്.

Follow us on Google News and stay updated with the latest!