close
Choose your channels

'ഹായ് നാണ്ണാ': സെക്കൻഡ് സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി

Friday, October 6, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഹായ് നാണ്ണാ: സെക്കൻഡ് സിംഗിൾ ഗാജു ബൊമ്മ പുറത്തിറങ്ങി

നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹായ് നാണ്ണാ'യിലെ രണ്ടാമത്തെ സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യ സിംഗിളായ 'സമയം' വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ സിംഗിളും പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത 'ഹായ് നാണ്ണാ' മോഹൻ ചെറുകുരിയും ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്റർടെയ്ൻമെന്റിൻ്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഹെഷാം അബ്ദുൾ വഹാബാണ്. ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21 മുതൽ ചിത്രം തിയേറ്ററുകളിലെത്തും.

Follow us on Google News and stay updated with the latest!