മധ്യസ്ഥ ചര്Âച്ചയും പരാജയം, നാളെ കൂട്ടയവധിയെടുക്കുമെന്ന് നഴ്Âസുമാര്‍Â
Wednesday, July 19, 2017 മലയാളം Comments
ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിലപാടില്‍ അയവുവരുത്താന്‍ മാനേജ്മെന്റോ നഴ്സുമാരോ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയത്തിലായത്. ഇതോടെ സമരം തുടരുമെന്ന് നഴ്സുമാര്‍ പ്രഖ്യാപിച്ചു.
നാളെ കൂട്ടയവധിയെടുത്ത് പ്രതിഷേധിക്കുമെന്നാണ് യു.എന്‍.എ അറിയിച്ചിരിക്കുന്നത്. അതേസമയം, ലഭ്യമായ നഴ്സുമാരെ വച്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റുകളും അറിയിച്ചു. ഇതിന് സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്മെന്റുകള്‍ പറഞ്ഞു.
20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നഴ്സുമാര്‍.