close
Choose your channels

'നടികര്‍ തിലകം'; സൗബിൻ്റെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

Thursday, October 12, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടികര്‍ തിലകം; സൗബിൻ്റെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൽ സൗബിൻ്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സിൻ്റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.

സമീപ കാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ഭാവന, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, പ്രമോദ് വെളിയനാട്, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത്, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവരും അഭിനയിക്കുന്നു.

Follow us on Google News and stay updated with the latest!