close
Choose your channels

നിവിൻ പോളിയുടെ റിച്ചി ഓണത്തിന്

Saturday, July 8, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നിവിൻ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമായ റിച്ചി ഓണത്തിന് തിയേറ്ററുകളിലെത്തും. യെസ് സിനിമാ കമ്പനി, കാസ്റ്റ് ആൻഡ് ക്രൂ എന്നിവയുടെ ബാനറിൽ ആനന്ദ് കുമാറും വിനോദ് ഷൊർണ്ണൂരും ചേർന്ന് നിർമ്മിച്ച് നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന റിച്ചിയുടെ രചന നിർവഹിക്കുന്നത് രക്ഷിത് ഷെട്ടിയാണ്. തീരദേശ പശ്ചാത്തലത്തിലൊരുങ്ങുന്ന റിച്ചിയിൽ റിച്ചി എന്ന റൗഡിയുടെ വേഷമാണ് നിവിൻ പോളിക്ക്.

വൻ വിജയമായ പ്രേമത്തിലൂടെ തമിഴകത്തും ഏറെ ആരാധകരെ സ്വന്തമാക്കിയ നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രമെന്ന നിലയ്ക്ക് റിച്ചി ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ടീസ ർ തമിഴകത്തെ മുൻനിര താരങ്ങളിൽ പലരും തങ്ങളുടെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ശ്രദ്ധ ശ്രീനാഥുമാണ് റിച്ചിയിലെ നായികമാർ. പ്രകാശ് രാജും നട്ടിയുമാണ് മറ്റ് പ്രധാനവേഷങ്ങളിൽ

Follow us on Google News and stay updated with the latest!