close
Choose your channels

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

Saturday, February 11, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് രേഖ. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സസ്പെൻസ് ത്രില്ലെർ ഫെബ്രുവരി 10 നാണു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രത്തിന് ഷോകള്‍ കുറവാണെന്നും പോസ്റ്ററുകള്‍ ഇല്ലെന്നും പരിഭവം പറഞ്ഞു കൊണ്ട് നായിക വിൻസി അലോഷ്യസ് രംഗത്തെത്തിയിരിക്കുകയാണ്. കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത് എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല, വല്യ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളൂ. എന്നും വിൻസി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചു. വിൻസി അലോഷ്യസും ഉണ്ണി ലാലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രേഖ കാസർഗോഡൻ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തില്‍ ഉള്ള കഥയാണ്. ജിതിൻ ഐസക്ക് തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം.

Follow us on Google News and stay updated with the latest!