close
Choose your channels

സിനിമക്കാരൻ ഗാനങ്ങൾ പുറത്തിറക്കി

Friday, June 16, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ലിയോ ദേവൂസ് സംവിധാനം ചെയ്യുന്ന ഒരു സിനിമാക്കാരൻ എന്ന സിനിമയിലെ ഗാനങ്ങൾ പുറത്തിറക്കി. വിനീത് ശ്രീനിവാസനും രജീഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നാലു ഗാനങ്ങൾക്കും ഈണം നൽകിയിരിക്കുന്നത് ബിജിബാലാണ്. റഫീഖ് അഹമ്മദ്,​ ഹരിനാരായണൻ ബി.കെ,​ സന്തോഷ് വർമ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഹരിചരൻ,​ ശ്വേത മോഹൻ,​ വിനീത് ശ്രീനിവാസൻ,​ അരുൺ അലട്ട്,​ ടീനു ടെല്ലൻസ് എന്നിവരാണ് പാടിയിരിക്കുന്നത്
വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

Follow us on Google News and stay updated with the latest!