close
Choose your channels

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു

Monday, June 5, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

റംസാന് തിയേറ്ററുകളിലെത്തുന്ന ടിയാന് ശേഷം താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിയും ഇന്ദ്രനും വീണ്ടും ഒന്നിക്കുന്നത്.

ഹിമാലയൻ കാർ റാലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അഡ്വഞ്ചർ സ്‌പോർട്സ് ചിത്രത്തിന് രചന നിർവഹിക്കുന്നത് ബെർലിത്തരങ്ങൾ എന്ന ബ്‌ളോഗിലൂടെ ശ്രദ്ധേയനായ ബർലി തോമസാണ്. ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ ആര്യൻ, സിദ്ധാർത്ഥ് എന്നീ സഹോദരങ്ങളുടെ വേഷമാണ് പൃഥ്വിരാജിനും ഇന്ദ്രജിത്തിനും.

Follow us on Google News and stay updated with the latest!