close
Choose your channels

റോൾ മോഡൽസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Wednesday, June 7, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

റിംഗ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദീൻ, വിനയ് ഫോർട്ട് എന്നിവരാണ് പോസ്റ്ററിലുള്ളത്. ഫഹദ് നായകനാകുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ഒരു അഡ്വഞ്ചർ സ്‌പോ‌ർട്സ് ട്രെയിനറുടെ വേഷമാണ് നമിതയ്ക്ക്. രൺജി പണിക്കരും സ്രിന്തയും വളരെ പ്രാധാന്യമുള്ള കഥാപാത്രളുമായെത്തുന്നുണ്ട്. സംഗീതം ഗോപി സുന്ദർ. ക്യാമറ: ശ്യാംദത്ത്. സെവൻ ആർട്സിന്റെ ബാനറിൽ ജി.പി വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുന്ന ഫഹദ് ഫാസിൽ ചിത്രമെന്ന പ്രത്യേകതയും റോൾ മോഡൽസിനുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും, ആദ്യ തമിഴ് ചിത്രം വേലൈക്കാരൻ എന്നിവയും ഇക്കൊല്ലം ഫഹദിന്റേതായി പുറത്തിറങ്ങും.

Follow us on Google News and stay updated with the latest!