close
Choose your channels

ഷാജി കൈലാസ് ചിത്രം 'ഹണ്ട്'; ട്രെയ്‍ലര്‍ പുറത്ത്

Monday, September 4, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഷാജി കൈലാസ് ചിത്രം ഹണ്ട്; ട്രെയ്‍ലര്‍ പുറത്ത്

ഭാവന കേന്ദ്ര കഥാപാത്രമാകുന്ന ഷാജി കൈലാസ് ചിത്രം 'ഹണ്ട്' ൻ്റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ഒരു ഹോസ്റ്റലും അതിനെച്ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹമായ ചില സംഭവ വികാസങ്ങളുമാണ് ട്രെയ്‌ലറിൻ്റെ ഉള്ളടക്കം. ചിത്രത്തില്‍ പി ജി റസിഡന്റ് 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. മെഡിക്കൽ ക്യാംപസ് പശ്ചാത്തലത്തിലൂടെ ആണ് ഈ ചിത്രത്തിൻ്റെ അവതരണം.

ജയലക്ഷ്‍മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്‍, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാകുന്നു. തിരക്കഥ: നിഖിൽ ആന്റണി, ഗാനങ്ങൾ: സന്തോഷ് വർമ്മ, ഹരി നാരായണൻ, സംഗീതം: കൈലാസ് മേനോൻ, ഛായാഗ്രഹണം: ജാക്സൺ ജോൺസൺ. എഡിറ്റിങ്: അജാസ് മുഹമ്മദ്.

Follow us on Google News and stay updated with the latest!