close
Choose your channels

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്ത്

Tuesday, April 24, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്ത്. ഇന്ന് രാവിലെ 10 മണിയ്ക്കാണ് മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങിയത്. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്.

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറാണ് സച്ചിന്‍. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാനിന്റെ നായികയായി അന്ന രേഷ്മ രാജനും എത്തും. അജു വര്‍ഗീസ്, ധര്‍മജന്‍, അപ്പാനി ശരത്, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍ , മണിയൻ പിള്ള രാജു , രഞ്ജി പണിക്കർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം അടുത്ത മാസം പുനലൂരില്‍ ആരംഭിക്കും. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധീറും ചേര്‍ന്നാണ് നിര്‍മ്മാണം.

Follow us on Google News and stay updated with the latest!