close
Choose your channels

റോബോ വെല്ലിത്തിരയിലെത്താനൊരുങ്ങുന്നു

Wednesday, June 14, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ഹിറ്റ്മേക്കർ ഷങ്കർ ഒരുക്കുന്ന റോബോ 2.0 വെള്ളിത്തരയിലെത്താൻ കാത്തിരിക്കുകയാണ് സറ്റൈൽ മന്നൻ ഫാൻസ്. 450 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന 0.2 ബ്രഹ്മാണ്ഡ ചലച്ചിത്രമായിരിക്കുമെന്ന അണിയറ പ്രവർത്തകരുടെ വെളിപ്പെടുത്തലോടെയാണ് ഫാൻസിന്റെ ഈ കാത്തിരിപ്പ് തുടങ്ങിയത്. അതീവ രഹസ്യ സ്വഭാവത്തോടെയുള്ള ചിത്രീകരണമായതിനാൽ ഷങ്കർ രജനി മാജിക്കെന്തെന്ന് ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല. എന്നാൽ, അണിയറ പ്രവർത്തകരെ ഞെട്ടിച്ച് ഇപ്പോൾ 2.0യുടെ ചിത്രീകരണ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.രജനീകാന്തും എമി ജാക്സനുമാണ് പുറത്തായ ചിത്രത്തിലുള്ളത്. റോബോട്ട് വേഷമണിഞ്ഞ എമി ട്രക്ക് ഓടിക്കുന്നതും രജനീകാന്തിന്റെ ചിട്ടിയെന്ന കഥാപാത്രം ട്രക്ക് തടഞ്ഞുനിറുത്താൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. 2.0 വിലെ രംഗങ്ങൾ എന്ന് പറഞ്ഞാണ് ഇവ ഓൺലൈനിലൂടെ പ്രചരിക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. നേരെത്തേ ചിത്രത്തിലെ പ്രതിനായകനായി വേഷമിടുന്ന അക്ഷയ് കുമാറിന്റെ ലുക്കും പുറത്ത് വന്നിരുന്നു. അതിനെ തുടർന്നാണ് ചിത്രീകരണം കൂടുതൽ രഹസ്യമാക്കിയത്.അടുത്ത വർഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്ത്യൻ സിനിമ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമെന്ന റെക്കോർഡുള്ള ബാഹുബലിയെ കടത്തിവെട്ടാനാണ് രജനിയുടെ 2.0 ലക്ഷ്യമിടുന്നത്. നാലു ഭാഷകളിലായി ഇന്ത്യയിലെ 6500 തിയേറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത്.

എന്നാൽ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി 15 ഭാഷകളിൽ 7,000 തിയേറ്ററുകളിലാണ് 2.0 റിലീസ് ചെയ്യുക. ഈ വർഷം ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാനാണുദ്ദേശിച്ചിരുന്നത്. പിന്നീട് അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യൻ ഭാഷയിലെ അക്ഷയിന്റെ ആദ്യ ചിത്രമാണ് റോബോ 2.0. ആമി ജാക്സണാണ് നായിക. എ.ആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Follow us on Google News and stay updated with the latest!