close
Choose your channels

തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് സുരേഷ് ഗോപി

Tuesday, October 10, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് സുരേഷ് ഗോപി

തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തൊഴണം. പുറത്തു നിന്നല്ല തൊഴേണ്ടത്. 2016ല്‍ തൻ്റെ ഈ ആഗ്രഹം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍ പെട്ടത് എന്ന് സുരേഷ് ഗോപി പറഞ്ഞു. പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയ ആളുകൾ അതിനെ ദുര്‍വ്യാഖ്യാനം നടത്തി. തൻ്റെ ആഗ്രഹം കണ്ഠര് രാജീവിനോടും പങ്കു വെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. "അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് വീണ്ടും അടിയുറച്ച് വിശ്വസിക്കുകയാണ്. എന്‍റെ അയ്യനെ ശ്രീകോവിലിന്‍റെ പടിയിൽ വെച്ച് കണ്ടാൽ പോരാ, അകത്തു കയറി തഴുകണം. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. എന്‍റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല" സുരേഷ് ഗോപി പറഞ്ഞു.

Follow us on Google News and stay updated with the latest!