close
Choose your channels

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

Friday, March 17, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിൻ്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിൻ്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment