close
Choose your channels

മുകുന്ദനുണ്ണിയാവാന്‍ ആദ്യം ചെയ്തത് വിനീതേട്ടന്റെ ചുറ്റമുള്ള ആളുകളെ ഒഴിവാക്കുന്നതായിരുന്നു

Wednesday, November 16, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മുകുന്ദനുണ്ണിയാവാന്‍  ആദ്യം ചെയ്തത് വിനീതേട്ടന്റെ ചുറ്റമുള്ള ആളുകളെ ഒഴിവാക്കുന്നതായിരുന്നു

                                       നവംബർ 11 നു റിലീസ് ചെയ്ത് തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഓടുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിട്ടാണ് മുകുന്ദനുണ്ണി വിലയിരുത്തുന്നത്. 

                 ചിത്രത്തിലെ കഥാപാത്രത്തിന്റെ ജസ്റ്റ് ഓപ്പോസിറ്റ് സ്വഭാവമായതിനാൽ, വിനീതിനെ കഥാപാത്രത്തിലേക്ക് മാറ്റുന്നതിന് എളുപ്പമുണ്ടായിരുന്നെന്നും വിനീതിന്റെ ചുറ്റമുള്ളവരെ ഒഴിവാക്കുകയായിരുന്നു താന്‍ ആദ്യം ചെയ്തതെന്നും ചിത്രത്തിന്റെ സംവിധായകൻ അഭിനവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ വിനീതിന് ഒപ്പം ഇതുവരെ ആവര്‍ത്തിക്കാത്ത ആളുകളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അഭിനവ് കൂട്ടിച്ചേർത്തു.

                                 ബേസില്‍, അജുവര്‍ഗീസ് തുടങ്ങി വിനീതിന്റെ സുഹൃത്തുക്കളായി വരുന്നവരെ ചിത്രത്തില്‍ കൊണ്ടുവരാതിരുന്നത് ഇതിനാലാണെന്നും അഭിനവ് പറഞ്ഞു. ചിത്രത്തിന്റെ തുടക്കത്തിൽ മുകുന്ദനുണ്ണിക്ക് ജോജിയുടെ മൂഡാണ്. ഫസ്റ്റ് കട്ട് കണ്ട് കഴിഞ്ഞ് തിയ്യേറ്ററില്‍ സിനിമ, വര്‍ക്ക് ആകാന്‍ മറ്റെന്തെങ്കിലും കൂടി വേണമെന്ന് മനസിലാക്കിയപ്പോഴാണ് വോയ്സ് ഓവര്‍ ആഡ് ചെയ്യുന്നത്. 

Follow us on Google News and stay updated with the latest!