close
Choose your channels

റീ റിലീസിനൊരുങ്ങി ടൈറ്റാനിക്

Thursday, January 12, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

റീ റിലീസിനൊരുങ്ങി ടൈറ്റാനിക്

ജെയിംസ് കാമറൂണിൻ്റെ ടൈറ്റാനിക്ക് പുറത്തിറങ്ങി 25 വർഷം പിന്നിടുമ്പോൾ ടൈറ്റാനിക് റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇന്നും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമായ ടൈറ്റാനിക് 1997 ഡിസംബർ 19നാണ് പുറത്തിറങ്ങിയത്. ചിത്രത്തിൻ്റെ പുതിയ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുന്നത്.

ഫെബ്രുവരി 10നാണ് ചിത്രം റീ റിലീസിനെത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജാക്കിന്റേയും റോസിന്റെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജെയിംസ് കാമറൂൺ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ ലിയാനാർഡോ ഡി കാപ്രിയോ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. "മൈ ഹാർട്ട് വിൽ ഗോ ഓൺ" എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഇന്നും പ്രേക്ഷകരുടെ പ്രിയ ഗാനങ്ങളിലൊന്നാണ്.

Follow us on Google News and stay updated with the latest!