close
Choose your channels

ഗ്രീസില്ž ഭൂചലനം: രണ്ടു മരണം, നിരവധി പേര്žക്ക് പരുക്ക്

Friday, July 21, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗ്രീസിലെ കോസ് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി കനത്ത ഭൂകമ്പമുണ്ടായത്.

ഏഥന്‍സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ടര്‍ക്കിഷ് നഗരമായ മര്‍മാരിസിനു സമീപമായിരുന്നു ഭൂകമ്പം. ഇവിടുത്ത ഒരു പ്രമുഖ ടൂറിസം റിസോര്‍ട്ടില്‍ നിന്ന് രണ്ടു പേരെ രക്ഷപ്പെടുത്തി.

പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് ഭൂചലനമുണ്ടായത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂകമ്പത്തിന്റെ തീവ്രത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും ഇവിടെ ഏഗിയന്‍ കടല്‍തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

Follow us on Google News and stay updated with the latest!