close
Choose your channels

റിമയും സുരഭിയും ഒന്നിക്കുന്നു

Wednesday, June 7, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അഴുക്ക്ചാൽ വൃത്തിയാക്കുന്നവരുടെ ജീവിതം ജീവസുറ്റ ഫ്രെയിമിൽ, 'മാൻഹോൾ' എന്ന സിനിമയിലൂടെ മലയാളികൾക്ക് മുന്നിലെത്തിച്ച യുവസംവിധായിക വിധു വിൻസെന്റ് തന്റെ രണ്ടാമത്തെ സിനിമയുമായി എത്തുന്നു. മലയാള സിനിമയിലെ ബോൾഡായ നടിമാരിൽ ഒരാളായ റിമ കല്ലിംഗലും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്‌മിയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

'നിദ്ര', '22 ഫീമെയിൽ കോട്ടയം' തുടങ്ങിയ ചിത്രങ്ങളിലൂടെ റിമ കല്ലിംഗൽ രണ്ടു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ,​ ദേശീയ- സംസ്ഥാന അവാർഡ് ജേതാക്കൾ ഒന്നിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം കാത്തിരിക്കുന്നത്. മാൻഹോൾ എന്ന ചിത്രത്തിലെ സംവിധാനത്തിന് മികച്ച സംവിധായികയ്ക്കുളള സംസ്ഥാന അവാർ‌ഡും വിധു വിൻസെന്റിനെ തേടിയെത്തി. കൊല്ലം കപ്പലണ്ടിമുക്ക് തോട്ടിക്കോളനിയിലെ ജീവിതമാണ് 'മാൻഹോളി'ലൂടെ വിധു വിൻസെന്റ് വരച്ചു കാട്ടിയത്. 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി ലക്ഷ്‌മി മികച്ച നടിയ്ക്കുളള ദേശീയ അവാർഡ് നേടിയത്.

Follow us on Google News and stay updated with the latest!