close
Choose your channels

ദുൽഖർ യാത്രയ്ക്കൊരുങ്ങുന്നു

Tuesday, June 20, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഒ.കെ കൺമണിയ്ക്ക് ശേഷം കോളിവുഡിൽ തന്റെ അടുത്ത ചിത്രവുമായി എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ. നവാഗതനായരാ കാർത്തിക്ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് നായികമാരുള്ള ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ജബ് വി മെറ്റ് പോലുള്ള ഒരു യാത്രാ ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ പറഞ്ഞു. കോളിവുഡിൽ യാത്രാ സിനിമകൾ വളരെ കുറവാണ്. വിവിധ ഗെറ്റപ്പുകളിലായിരിക്കും ദുൽഖർ ചിത്രത്തിലെത്തുക. എന്നാൽ ഇതൊരു ദ്വിഭാഷ ചിത്രമായിരിക്കില്ലെന്നും കാർത്തിക് വ്യക്തമാക്കി. ഛായാഗ്രാഹകനായ ജോർജ്. സി. തോമസാണ് ദുൽഖറിനെ ചിത്രത്തിലേക്ക് നിർദ്ദേശിച്ചത്. വിജയ് ചിത്രങ്ങളായ കത്തി, തെരി എന്നിവയുടെ ഛായാഗ്രാഹകനാണ് ജോർജ്. സി. തോമസ്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

വടക്കേ ഇന്ത്യയിലായിരിക്കും ചിത്രത്തിന്റെ ഏറിയപങ്കും ചിത്രീകരിക്കുക. നിവേദ പെതുരാജ്, മേഘ ആകാശ് എന്നിവർ നായികമാരായി എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.കെനന്യ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

Follow us on Google News and stay updated with the latest!