close
Choose your channels

ടേക്ക് ഓഫിനൊരുങ്ങി പൃഥ്വിയുടെ 'വിമാനം'

Saturday, August 12, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. അതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പൃഥ്വിരാജ്, അലൻസിയർ ലോപ്പസ്, പുതുമുഖം ദുർഗ കൃഷ്ണ, സുധീർ കരമന, പി ബാലചന്ദ്രൻ എന്നിവരാണ് പോസ്റ്ററിലുള്ളത്. അവരുടെ പിന്നിൽ ഒരു വിമാനവും കാണാം.

ഹൈസ്‌കൂളിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി താരം പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയാണ് ചിത്രത്തിൽ പൃഥ്വിരാജിന്. പുതുമുഖം ദുർഗ കൃഷ്ണയാണ് വിമാനത്തിൽ പൃഥ്വിയുടെ നായിക.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിർമ്മിച്ച് പറത്തിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.

Follow us on Google News and stay updated with the latest!