close
Choose your channels

നാനിക്ക് നായിക സായി

Saturday, May 6, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ഫിദയുടെ റിലീസിനായി കാത്തിരിക്കുകയാണ് സായി പല്ലവി. അതിനിടയിൽ താരം മറ്റൊരു തെലുങ്കു ചിത്രത്തിൽ കൂടി നായിക ആവുകയാണ്.
എം.സി.എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നാനി നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വേണു ശ്രീറാമാണ്. ദിൽ രാജുവാണ് നിർമാണം.

ചിത്രത്തിലെ നായികയ്ക്കായുള്ള തെരച്ചിലിലായിരന്നു അണിയറ പ്രവർ‌ത്തകർ. ഫിദയിലെ സായിപല്ലവിയുടെ ചിത്രങ്ങൾ കണ്ടതോടെ സംവിധായകൻ താരത്തെ തന്നെ നായികയായി നിശ്ചയിക്കുക ആയിരുന്നു. ഭൂമികയും പ്രധാന കഥാപാത്രമാവുന്ന എം.സി.എയിലെ മറ്റ് താരങ്ങളെ ഉടൻ പ്രഖ്യാപിക്കും.

Follow us on Google News and stay updated with the latest!