close
Choose your channels

പ്രമുഖ സംവിധായകൻ നിർമ്മാതാവുന്നു !

Wednesday, April 25, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പ്രമുഖ സംവിധായകൻ  നിർമ്മാതാവുന്നു !

ഗോവയിൽ ഷൂട്ടിംഗ് ആരംഭിച്ച  'തക്കോൽ' എന്ന ചിത്രത്തിന്റെ പൂജ  അടുത്തിടെ കൊല്ലം ജില്ലയിലെ അമൃതാപുരിയിൽ  നടന്നു.

പ്രമുഖ  സംവിധായകനായ ഷാജി കൈലാസ് ഈ  ചിത്രം  നിർമ്മിക്കുന്നു .അദ്ദേഹത്തെ  കൂടാതെ  കെ.ആർ. പ്രതാദ്, മാത്യു ജോസഫ് തെക്കേൽ എന്നിവരും  ചിത്ര നിർമ്മാണത്തിൽ  പങ്കാളികളാണ് .

കിരൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും കിരൺ തന്നെ  തിരക്കഥ  നിർവ്വഹിച്ചിരിക്കുന്നു. 

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഈ ചിത്രത്തിന്റെ ശബ്ദ ഡിസൈനർ ആയിരിക്കും.ഇന്ദ്രജിത്ത്, മുരളി ഗോപി, ഇനിയ, ലക്ഷ്മി ഗോപാലസ്വാമി, സുധീർ കരമന, പ്രശാന്ത് നാരായണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ഓഗസ്റ്റ് മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്ന്  പ്രതീഷിക്കുന്നു

Follow us on Google News and stay updated with the latest!